ആലപ്പുഴയിൽ സ്വകാര്യബസിടിച്ച് ചികിത്സയിലിരുന്ന മധ്യവയസ്കന് മരിച്ചു
Monday, March 24, 2025 12:47 AM IST
ആലപ്പുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യബസിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. കോടംതുരുത്ത് സ്വദേശി എസ്. ലാല്‍ (51) ആണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഞായറാഴ്ചയാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.15 ഓടെ ആലപ്പുഴ ജില്ലാ കോടതിക്ക് മുന്നിലായിരുന്നു അപകടം. കോടതിയില്‍ അദാലത്തിനായി വന്ന ലാല്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ സ്വകാര്യബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.