ടോസ് നേടി രാജസ്ഥാൻ റോയൽസ്; ഹൈദരാബാദിനെ ബാറ്റിംഗിനയച്ചു
Sunday, March 23, 2025 3:42 PM IST
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ രാജസ്ഥാന് റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ മൂന്ന് കളികളില്‍ നായകനാവുന്ന റിയാന്‍ പരാഗ് ആണ് രാജസ്ഥാനുവേണ്ടി ടോസിനായി എത്തിയത്.
ഇഷാൻ കിഷനും അഭിനവ് മനോഹറും സൺറൈസേഴ്സിനായി അരങ്ങേറ്റ മത്സരം കളിക്കും. മലയാളി താരം സച്ചിൻ ബേബി സൺറൈസേഴ്സിന്റെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂഷൻ ലിസ്റ്റിലുണ്ട്. രാജസ്ഥാന്റെ നായകൻ സഞ്ജു സാംസൺ ഇമ്പാക്ട് പ്ലെയറായാണ് കളിക്കുന്നത്.
റിയാൻ പരാഗ് രാജസ്ഥാൻ ക്യാപ്റ്റന്റെ റോളിലെത്തുന്ന ആദ്യ മത്സരമാണിത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ സഞ്ജുവിന്റെ വിരലിനു പരുക്കേറ്റിരുന്നു. താരത്തിന് ഐപിഎല്ലിൽ വിക്കറ്റ് കീപ്പിംഗ് ചെയ്യാൻ ബിസിസിഐ അനുമതി ലഭിച്ചിട്ടില്ല. ധ്രുവ് ജുറേലാണ് ആദ്യ മത്സരങ്ങളിൽ രാജസ്ഥാന്റെ വിക്കറ്റ് കീപ്പർ.