ന്യൂ​ഡ​ൽ​ഹി: ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ വ​സ​തി​യി​ൽ നി​ന്ന് പ​ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ജ​സ്റ്റീ​സ് യ​ശ്വ​ന്ത് വ​ർ​മ​യു​ടെ വി​ശ​ദീ​ക​ര​ണം പു​റ​ത്ത്.

ത​നി​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണി​തെ​ന്ന് യ​ശ്വ​ന്ത് വ​ർ​മ പ​റ​ഞ്ഞു. സം​ഭ​വ സ​മ​യ​ത്ത് താ​ൻ വ​സ​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്ന സ്റ്റോ​ർ റൂ​മി​ലാ​ണ് തീ​പ്പി​ടു​ത്തം ഉ​ണ്ടാ​യ​ത്.

സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്ന മു​റി​യാ​ണി​തെ​ന്നും ജ​ഡ്ജി വി​ശ​ദീ​ക​രി​ക്കു​ന്നു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൊ​ബൈ​ൽ ഫോ​ൺ ന​ശി​പ്പി​ക്കു​ക​യോ ഡാ​റ്റ ഇ​ല്ലാ​താ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് യ​ശ്വ​ന്ത് വ​ർ​മ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി.

വ​സ​തി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ നോ​ട്ടു​കെ​ട്ടു​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ന​കം പു​റ​ത്തു​വ​ന്നി​രു​ന്നു. ക​ത്തി​യ നി​ല​യി​ലാ​ണ് നോ​ട്ട്കെ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും ഈ ​സ​മ​യ​ത്ത് ഇ​വി​ടെ എ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ന​ൽ​കി​യി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്.