സുശാന്ത് സിംഗിന്റെ മരണം: റിയ ചക്രവർത്തിക്ക് പങ്കില്ലെന്ന് സിബിഐ
Sunday, March 23, 2025 6:42 AM IST
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് ജീവനൊടുക്കിയ സംഭവത്തിൽ നടി റിയ ചക്രവർത്തിക്ക് പങ്കില്ലെന്ന് സിബിഐ. കേസ് അന്വേഷണം പൂർത്തിയാക്കി സിബിഐ മുംബൈ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.
2020 ജൂണിലാണ് സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് മുംബൈ പോലീസ് ആദ്യം നിഗമനത്തിൽ എത്തിയിരുന്നു.
എന്നാൽ അന്വേഷണത്തിൽ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. എന്നാൽ കേസിൽ ദുരൂഹതയില്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിൽ ധോണയായി എത്തിയ സുശാന്തായിരുന്നു. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.