സൂപ്പർ സൺഡേ; ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ
Sunday, March 23, 2025 5:22 AM IST
മുംബൈ: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ നിലവിലെ റണ്ണറപ്പായ സണ്‍റൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം.
ഇരു ടീമുകളും ഇതിനു മുമ്പ് കളിച്ച് 20 മത്സരങ്ങളിൽ ഹൈദരാബാദ് പതിനൊന്നിലും രാജസ്ഥാൻ ഒമ്പതു മത്സരങ്ങളിലും വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും.
ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് തീ പാറും പോരാട്ടം. വിലക്കു നേരിടുന്ന ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവാണ് മുംബൈയെ നയിക്കുന്നത്.
37 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മുംബൈ 20 മത്സരങ്ങളിലും ചെന്നൈ 17 മത്സരങ്ങളിലും വിജയിച്ചിരുന്നു.