പൂ​ച്ചാ​ക്ക​ല്‍: വേ​ന​ല്‍ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ല്‍ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് സ്ത്രീ ​മ​രി​ച്ചു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് വൃ​ന്ദാ ഭ​വ​നി​ല്‍ (പൊ​രി​യ​ങ്ങ​നാ​ട്ട്) മ​ല്ലി​ക (53)ആ​ണ് മ​രി​ച്ച​ത്.

എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മ​ല്ലി​ക വീ​ട്ടു​മു​റ്റ​ത്ത് നി​ല്‍​ക്കു​മ്പോ​ഴാ​ണ് കാ​റ്റി​ല്‍ തെ​ങ്ങ് ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ണ​ത്.