മകനെ കഴുത്തറത്ത് കൊന്നു; അമേരിക്കയിൽ ഇന്ത്യൻവംശജയായ സ്ത്രീ അറസ്റ്റിൽ
Sunday, March 23, 2025 10:41 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മകനെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ സ്ത്രീ അറസ്റ്റിൽ. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 11കാരനായ മകനെയാണ് ഇവർ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇവരുടെ കൈയിൽ നിന്നും കൊലപാതകം നടത്താൻ ഉപയോഗിച്ച അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കണ്ടെത്തിയിട്ടുണ്ട്
2018ൽ രാമരാജു ഭർത്താവുമായി വിവാഹമോചിതയായിരുന്നു. വിവാഹമോചനത്തിന് ശേഷം ഭർത്താവിനൊപ്പമായിരുന്ന മകനെ മൂന്ന് ദിവസത്തെ അവധിആഘോഷിക്കാൻ സരിത ഡിസ്നിലാൻഡിലേക്ക് കൊണ്ടുപോയിരുന്നു.
ഡിസ്നിലാൻഡിലെ സന്ദർശനത്തിന് ശേഷം മകനുമായി തിരിച്ചെത്തിയ ഇവർ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മകനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ജീവനൊടുക്കാൻ വിഷം കഴിച്ച ഇവർ തന്നെ ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് പോലീസ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പ്രകാശ് രാജുവുമായി കഴിഞ്ഞ ഒരു വർഷമായി ഇവർ മകന് വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ്. ഇതിനിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
നിലവിൽ സരിത രാമരാജുവിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ തെളിയക്കപ്പെട്ടാൽ അവർക്ക് പരമാവധി 26 വർഷം ജയിൽശിക്ഷ ലഭിക്കുമെന്ന് കാലിഫോർണിയയിലെ ഓറഞ്ച് കൺട്രി ജില്ലാ അറ്റോണി പറഞ്ഞു. 2018ൽ രാമരാജു ഭർത്താവുമായി വിവാഹമോചിതയായിരുന്നു.