പാലക്കാട്ട് 50 ലിറ്റർ വിദേശ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ
Saturday, March 22, 2025 11:54 PM IST
പാലക്കാട്: 50 ലിറ്റർ വിദേശ മദ്യവുമായി യുവാക്കൾ പിടിയിൽ. വല്ലപ്പുഴ ചെമ്മങ്കുഴി സ്വദേശി സൈനലാവുദ്ദീൻ (28),കരിങ്കല്ലത്താണി തൊടുകാപ്പ് സ്വദേശി അനസ്(33) എന്നിവരാണ് പിടിയിലായത്.
കല്ലടിക്കോട് പോലീസാണ് ഇരുവരേയും പിടികൂടിയത്. കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ പൊന്നംകോട് വാഹനപരിശോധനയ്ക്കിടെയാണ് രണ്ട് പേരും പിടിയിലായത്.
കാറിൽ അനധികൃതമായി വിൽപ്പനക്കായി കടത്തി കൊണ്ടുപോവുകയായിരുന്ന 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. മദ്യം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു.