കോ​ൽ​ക്ക​ത്ത: ഐ​പി​എ​ൽ പ​തി​നെ​ട്ടാം സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ത​ക​ർ​പ്പ​ൻ ജ​യം. കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ൻ​ഡ​ൻ​സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ഏ​ഴ് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചു.

നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രെ 175 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന, ആ​ര്‍​സി​ബി 16.2 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. വി​രാ​ട് കോ​ഹ്‌​ലി (36 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 59), ഫി​ലി​പ് സാ​ള്‍​ട്ട് (31 പ​ന്തി​ല്‍ 56), ര​ജ​ത് പ​ടി​ധാ​ര്‍ (14 പ​ന്തി​ല്‍ 36) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് ആ​ര്‍​സി​ബി​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

നേ​ര​ത്തെ അ​ജി​ന്‍​ക്യ ര​ഹാ​നെ (56), സു​നി​ല്‍ ന​രെ​യ്ന്‍ (44) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ള​റാ​ണ് കൊ​ല്‍​ക്ക​ത്ത​യെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് എ​ത്തി​ച്ച​ത്. ആ​ര്‍​സി​ബി​ക്ക് വേ​ണ്ടി ക്രു​നാ​ല്‍ പാ​ണ്ഡ്യ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

മി​ക​ച്ച തു​ട​ക്ക​മാ​യി​രു​ന്നു ആ​ര്‍​സി​ബി​ക്ക്. പ​വ​ര്‍ പ്ലേ​യി​ല്‍ ത​ന്നെ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 80 റ​ണ്‍​സെ​ടു​ക്കാ​ന്‍ ആ​ര്‍​സി​ബി​ക്ക് സാ​ധി​ച്ചി​രു​ന്നു. ഒ​ന്നാം വി​ക്ക​റ്റി​ല്‍ 95 റ​ണ്‍​സ് ചേ​ര്‍​ത്ത ശേ​ഷ​മാ​ണ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ഞ്ഞ​ത്.

ഒ​മ്പ​താം ഓ​വ​റി​ലെ നാ​ലാം പ​ന്തി​ല്‍ സാ​ള്‍​ട്ടി​നെ വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി പു​റ​ത്താ​ക്കി. ര​ണ്ട് സി​ക്‌​സും ഒ​മ്പ​ത് ഫോ​റും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു സാ​ള്‍​ട്ടി​ന്റെ ഇ​ന്നിം​ഗ്‌​സ്. മൂ​ന്നാ​മ​താ​യി ക്രീ​സി​ലെ​ത്തി​യ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന് (10) തി​ള​ങ്ങാ​നാ​യി​ല്ല. എ​ന്നാ​ല്‍ ക്യാ​പ്റ്റ​ന്‍ ര​ജ​ത് പ​ടി​ധാ​റി​നെ കൂ​ട്ടു​പി​ടി​ച്ച് കോ​ഹ്‌​ലി ആ​ര്‍​സി​ബി​യെ വി​ജ​യ​ത്തി​ന് അ​ടു​ത്തെ​ത്തി​ച്ചു.

എ​ന്നാ​ല്‍ 16-ാം ഓ​വ​റി​ല്‍ പ​ടി​ധാ​ര്‍ വീ​ണു. ഒ​രു സി​ക്‌​സും അ​ഞ്ച് ഫോ​റും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു ക്യാ​പ്റ്റ​ന്റെ ഇ​ന്നിം​ഗ്‌​സ്. പ​ടി​ധാ​ര്‍ മ​ട​ങ്ങി​യെ​ങ്കി​ലും ലി​യാം ലി​വിം​ഗ്സ്റ്റ​ണെ (5 പ​ന്തി​ല്‍ 15) കൂ​ട്ടു​പി​ടി​ച്ച് കോ​ലി ആ​ര്‍​സി​ബി​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. മൂ​ന്ന് സി​ക്‌​സും നാ​ല് ഫോ​റും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്സ്.