വയനാട്ടിൽ മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
Saturday, March 22, 2025 10:46 PM IST
സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ അതിമാരക മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ചീരാല്‍ പുളിഞ്ചാല്‍ ആര്മാടയില് വീട്ടില്‍ മുഹമ്മദ് സഫ്വാന് (19), നെന്മേനി താഴത്തൂര്‍ സത്യേക്കല് വീട്ടില്‍ എസ്.എന്‍. അര്‍ഷല്‍ ഖാന് (19) എന്നിവരാണ് പിടിയിലായത്.
മുഹമ്മദ് സഫ് വാനില്‍ നിന്ന് 0.749 ഗ്രാം മെത്താഫിറ്റമിനും അര്‍ഷല്‍ ഖാനില്‍ നിന്ന് 64 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഇയാളുടെ സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ബത്തേരി കെഎസ്ആര്‍ടിസി ഗ്യാരേജ് പരിസരത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. സുനില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി. പ്രകാശന്, എ.എസ്. അനിഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോഷി തുമ്പാനം, അമല്‍ തോമസ്, സിവില്‍ എക്സൈസ് ഡ്രൈവര്‍ കെ.പി. വീരാന്‍ കോയ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.