ആശാ വർക്കർമാരുടെ സമരത്തിന് രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ
Saturday, March 22, 2025 9:25 PM IST
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് മന്ത്രി സജി ചെറിയാൻ. ആശാ വർക്കർമാർ കേന്ദ്രത്തിനു മുന്നിൽ പോയി സമരം ചെയ്യുകയോ ഒരു വാക്ക് കേന്ദ്രത്തെ പറയുകയോ ചെയ്യുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
സമരത്തിന് പിന്നിലുള്ള ലക്ഷ്യമെന്താണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. നിശ്ചയിച്ച കാര്യങ്ങൾ കൃത്യമായി നൽകുന്നതിനാണ് ആദ്യ പരിഗണനയെന്നും സജി ചെറിയാൻ വ്യക്തമാക്കി.
സമരത്തിൽ നിന്ന് ആശമാർ പിന്മാറണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.