ഹയർസെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ്; അന്വേഷണത്തിന് നിര്‍ദേശം നല്കി മന്ത്രി
Saturday, March 22, 2025 8:58 PM IST
തിരുവനന്തപുരം: ഹയർസെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്.
ചോദ്യപേപ്പർ നിർമ്മാണത്തിന്റെ ഏത് ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായതെന്ന് കണ്ടെത്താനാണ് നിർദ്ദേശം. അക്ഷരത്തെറ്റുകൾ പരീക്ഷ എഴുതിയ വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിൽ മൂല്യനിർണയ സമയത്ത് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഹയർസെക്കൻഡറി പരീക്ഷാ ചോദ്യപേപ്പറുകളിലെ മലയാള തർജ്ജമയിലെ വ്യാപകമായ അക്ഷരത്തെറ്റുകൾക്കെതിരെ പരാതി ഉയർന്നിരുന്നു.