ആശമാരുടെ സമരത്തില്‍ സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നു: ചെന്നിത്തല
Saturday, March 22, 2025 12:09 PM IST
തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമരത്തെ ഒറ്റപ്പെടുത്താനും തകര്‍ക്കാനും അനുവദിക്കില്ലെന്ന് ചെന്നിത്തല പ്രതികരിച്ചു.
കേരളത്തിലെ ജനങ്ങള്‍ ആശമാര്‍ക്കൊപ്പമാണ്. ആശമാര്‍ക്കുള്ള കേന്ദ്രത്തിന്റെയും കേരളത്തിന്റെയും വിഹിതം കൂട്ടണമെന്നാണ് തങ്ങളുടെ അഭിപ്രായം. യുഡിഎഫ് എംപിമാര്‍ കേന്ദ്ര മന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടതാണ്.
കേരളം തുക കൂട്ടി നല്‍കിയിട്ട് വേണം കേന്ദ്രത്തോട് കൂട്ടാന്‍ ആവശ്യപ്പെടുന്നത്. ആശമാരെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കാത്തത് തെറ്റായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.