തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​ശ​മാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ കൂ​ട്ട നി​രാ​ഹാ​ര​സ​മ​ര​മി​രി​ക്കും. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ ഉ​പ​വാ​സ​ത്തി​നാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ​ത്തും.

അ​തേ​സ​മ​യം ആ​ശ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. സ​മ​ര സ​മി​തി നേ​താ​വ് എം.​എ ബി​ന്ദു, ആ​ശാ​പ്ര​വ​ർ​ത്ത​ക​രാ​യ ത​ങ്ക​മ​ണി, ശോ​ഭ എ​ന്നി​വ​രാ​ണ് നി​ല​വി​ൽ നി​രാ​ഹാ​രം ഇ​രി​ക്കു​ന്ന​ത്.

സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ച്ചി​ട്ട് ഇ​ന്ന് 41 ദി​വ​സം തി​ക​യു​ക​യാ​ണ്. ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കു​ക, വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സമരം.