തൊടുപുഴയില്‍ കാണാതായ ആളെ കൊലപ്പെടുത്തിയെന്ന് സംശയം; മൂന്ന് പേര് കസ്റ്റഡിയില്‍
Saturday, March 22, 2025 10:53 AM IST
ഇടുക്കി: തൊടുപുഴയില്‍ കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. ചുങ്കം സ്വദേശി ബിജുവിനെയാണ് കാണാതായത്. ബിജുവിനെ കൊലപ്പെടുത്തി മൃതദേഹം ഗോഡൗണില്‍ ഒളിപ്പിച്ചെന്നാണ് സംശയിക്കുന്നത്.
വ്യാഴാഴ്ച മുതലാണ് ബിജുവിനെ കാണാതായത്. ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നാലെ ഇയാളുടെ ഭാര്യ പോലീസില്‍ പരാതി നല്കി.
സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ആണെന്നാണ് വിവരം.
ബിജുവിനെ കൊലപ്പെടുത്തി കലയന്താനിയിലെ ഗോഡൗണില്‍ ഒളിപ്പിച്ചെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഗോഡൗണില്‍ പോലീസ് ഉടന്‍ പരിശോധന നടത്തും.