മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവയ്പ്പ്; യുവാവിന് പരിക്ക്
Saturday, March 22, 2025 10:51 AM IST
മലപ്പുറം: ഉത്സവത്തിനിടെയുണ്ടായ വെടിവയ്പ്പിൽ യുവാവിന് പരിക്ക്. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ആണ് സംഭവം.
സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെമ്പ്രശേരി സ്വദേശി ലുഖ്മാനാണ് വെടിയേറ്റിത്. ഇയാളുടെ കഴുത്തിലാണ് വെടിയേറ്റത്. എയർഗൺ ഉപയോഗിച്ചാണ് വെടിയുതിർത്തത്.
ചീട്ട് കളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തുണ്ടാക്കിയ സംഘര്‍ഷമെന്നാണ് വിവരം.