കുറുപ്പംപടി പീഡനം; പെൺകുട്ടികൾക്ക് മദ്യം നൽകിയെന്നും അമ്മയ്ക്കെതിരേ എഫ്ഐആർ
Saturday, March 22, 2025 8:32 AM IST
കൊച്ചി: കുറുപ്പംപടിയിൽ സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക് അമ്മയും ആണ്‍സുഹൃത്തായ ധനേഷും ചേര്‍ന്ന് മദ്യം നല്കി. പ്രതി ധനേഷ് വീട്ടില്‍ എത്തുമ്പോഴെല്ലാം നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായും പെണ്‍കുട്ടികള്‍ മൊഴി നല്കി.
അമ്മയ്ക്കെതിരേ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. പീഡനത്തിനു കൂട്ടുനിന്നതിനും പീഡന വിവരം മറച്ചുവച്ചതിനും കുട്ടികളെ മദ്യം കുടിപ്പിച്ചെന്നുമാണ് ഇവർക്കെതിരായ എഫ്ഐആർ.
വെള്ളിയാഴ്ച ഇവർ അറസ്റ്റിലായിരുന്നു. രണ്ട് വർഷത്തോളം ധനേഷ് പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.