ഐപിഎല്ലിൽ "സെക്കൻഡ് ബോൾ' നിയമം നടപ്പിലാക്കാൻ ഒരുങ്ങി ബിസിസിഐ
Friday, March 21, 2025 8:59 PM IST
മുംബൈ: ഈ സീസണിലെ ഐപിഎല്ലിൽ "സെക്കൻഡ് ബോൾ' നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ. രാത്രി മത്സരങ്ങളിൽ മഞ്ഞിന്റ ആഘാതത്തെ ചെറുക്കുന്നതിനായാണ് 'സെക്കൻഡ് ബോൾ' നിയമം അവതരിപ്പിച്ചത്.
മഞ്ഞ് ബൗളർമാർക്ക് പന്ത് പിടിക്കാൻ പ്രയാസകരമാക്കുന്നതിനാൽ ബാറ്റ്സ്മാൻമാർക്ക് കാര്യമായ നേട്ടമായ നൽകിയിരുന്നത്. റൺ ചേസുകളിലാണ് ഇത് ഏറ്റവും പ്രകടമാകുന്നത്.
ഇത് പരിഹരിക്കുന്നതിനായാണ് പുതിയ നിയമം കൊണ്ടുവന്നത്. ഈ നിയമം അനുസരിച്ച്, രണ്ടാം ഇന്നിംഗ്സിലെ 11-ാം ഓവറിന് ശേഷം ഓൺ-ഫീൽഡ് അംപയർമാർ പന്തിന്റെ അവസ്ഥ വിലയിരുത്തും. അമിതമായി മഞ്ഞു വീണാൽ, ബൗളിംഗ് ടീമിന് പുതിയ പന്ത് ഉപയോഗിക്കാൻ അനുവാദമുണ്ടാകും. അതേ സമയം ഉച്ചകഴിഞ്ഞുള്ള മത്സരങ്ങളിൽ 'സെക്കൻഡ് ബോൾ' നിയമം ബാധകമല്ല.