മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Friday, March 21, 2025 8:15 PM IST
കോട്ടയം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുന്ന എസ്. ഗണേഷ് കുമാറാണ് മരിച്ചത്.
കണ്ണുരിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഗണേഷ് കുമാറിന് ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ യാത്ര അയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു. എന്നാൽ ഇദ്ദേഹം എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. ആർടിഒ എൻഫോഴ്സ്മെന്റ് എഎംവി ഐ ആയ ഗണേഷ് അടൂർ സ്വദേശിയാണ്. ഏറ്റുമാനൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.