അഴിമതി മറയ്ക്കാൻ ഭാഷയുടെ പേരിൽ വിദ്വേഷം വളർത്തുന്നു; തമിഴ്നാട് സർക്കാരിനെതിരേ അമിത് ഷാ
Friday, March 21, 2025 7:53 PM IST
ന്യൂഡൽഹി: തമിഴ്നാട് സർക്കാരിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഴിമതി മറയ്ക്കാൻ തമിഴ്നാട് സർക്കാർ ഭാഷയുടെ പേരിൽ വിദ്വേഷം വളർത്തുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
കന്ദ്രം ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ല. തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിൽ എത്തിയാൽ എഞ്ചിനിയറിംഗ്, മെഡിക്കൽ പഠനം തമിഴിൽ ആക്കുമെന്നും ഷാ പറഞ്ഞു.
ഇന്ത്യയിലെ ഒരു ഭാഷയ്ക്കും ഹിന്ദി എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ സ്റ്റാലിൻ വലിയ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.