ആശാസമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: സതീശന്
Friday, March 21, 2025 11:16 AM IST
തിരുവനന്തപുരം: ആശമാരുടെ സമരം സഭയില്‍ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അവരുടെ സമരം ന്യായമാണെന്ന് സതീശന് പറഞ്ഞു.
സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നാണ് അറിഞ്ഞത്. എന്നാല്‍ നദ്ദയെ കാണാന്‍ പറ്റാത്തതിന് കാരണം പ്രതിപക്ഷത്തിന് അറിയില്ല. ചോദിച്ചിട്ട് അനുമതി കൊടുക്കാത്തതാണെങ്കില് അത് ശരിയായില്ല.
സമരത്തോട് സര്‍ക്കാരിന് പുച്ഛമാണ്. കേരളത്തിലാണ് ആശമാര്‍ക്ക് ജോലിഭാരം കൂടുതലുള്ളത്. തുടര്‍ച്ചയായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.