ഭിന്നശേഷിക്കാരിയായ യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു
Friday, March 21, 2025 5:32 AM IST
ഗോഹട്ടി: ത്രിപുരയിലെ അഗർത്തലയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സുബ്രത ഡേ എന്നയാളും സുഹൃത്തുക്കളും ചേർന്നാണ് ക്രൂരത ചെയ്തത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് അഞ്ച് പ്രതികൾ ഒളിവിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച, സുബ്രത ഡേ മദ്യപിച്ച ശേഷം സുഹൃത്തുക്കളെ വിളിച്ചു. തുടർന്നാണ് ഭാര്യയെ പീഡിപ്പിച്ചത്. ഒളിവിലുള്ള പ്രതികളെ ഉടൻപിടികൂടുമെന്ന് പോലീസ് അറിയിച്ചു.