ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
Thursday, March 20, 2025 12:55 PM IST
കൊല്ലം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
എംസി റോഡിൽ ചടയമംഗലത്ത് ബുധനാഴ്ച രാത്രി 11.45നായിരുന്നു സംഭവം. മീയണ്ണൂർ സ്വദേശിയായ ദിനേശ് ബാബുവും സഹോദരനും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്.
തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്നു കാർ. ചടയമംഗലത്ത് വച്ച് കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട് കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി. ഉടൻതന്നെ കാറിൽ തീ ആളിപ്പടരുകയായിരുന്നു.
പരിസരത്ത് ഉണ്ടായിരുന്നവർ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഫയർ എസ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കടയ്ക്കൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തിയാണ് തീ അണച്ചത്. വിവരം അറിഞ്ഞ് ചടയമംഗലം പോലീസും സ്ഥലത്ത് എത്തിയിരുന്നു. കാർ പൂർണമായും കത്തിനശിച്ചു.