പെരുന്തേനീച്ചയുടെ കുത്തേറ്റു വിദ്യാര്‍ഥികളടക്കം അഞ്ചു പേര്‍ക്ക് പരിക്ക്
Wednesday, March 19, 2025 6:05 PM IST
പാലാ: പെരുന്തേനീച്ചയുടെ കുത്തേറ്റ് വിദ്യാര്‍ഥികളടക്കം അഞ്ചു പേര്‍ക്ക് പരിക്ക്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് പാലാ ചേര്‍പ്പുങ്കലിൽ ഉണ്ടായ സംഭവത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി.
സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44), എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്കൂള്‍ വിദ്യാര്‍ഥിനികളായ കുമ്മണ്ണൂര്‍ സ്വദേശി മരിയ റോസ് ജോര്‍ജ് (16 ), തിരുവല്ല സ്വദേശി മിഷാല്‍ അന്ന (15 ), മാറിയിടം ഓടലാനിയേല് ജിതിന് ജോമോന്(16),ചേര്‍പ്പുങ്കല്‍ കോട്ടൂര്‍ നിസി ആന്‍ ജില്‍സ്(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചേര്‍പ്പുങ്കല്‍ പാലത്തിൽ പെരുന്തേനീച്ച കൂടുകളുണ്ടെന്നും വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഇവ ഇളകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.