മും​ബൈ: ചെ​ന്നൈ​യ്ക്കെ​തി​രാ​യ ഐ​പി​എ​ല്ലി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ന​യി​ക്കും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ കു​റ​ഞ്ഞ ഓ​വ​ർ​നി​ര​ക്കി​നെ തു​ട​ർ​ന്ന് നി​ല​വി​ലെ നാ​യ​ക​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യ്ക്ക് വി​ല​ക്ക് വ​ന്ന​തോ​ടെ​യാ​ണ് സൂ​ര്യ​കു​മാ​റി​ന് ന​റു​ക്കു​വീ​ണ​ത്.

പാ​ണ്ഡ്യയുടെ അ​ഭാ​വ​ത്തി​ൽ രോ​ഹി​ത് ശ​ർ​മ വീ​ണ്ടും മും​ബൈ​യു​ടെ ക്യാ​പ്റ്റ​നാ​കു​മെ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ രോ​ഹി​ത് നാ​യ​ക സ്ഥാ​ന​ത്തേ​ക്കു വ​രി​ല്ലെ​ന്ന് പാ​ണ്ഡ്യ ത​ന്നെ വ്യ​ക്ത​മാ​ക്കി. 23ന് ​എം.​എ.​ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ലാ​ണ് മും​ബൈ​യു​ടെ ക്യാ​പ്റ്റ​നാ​യു​ള്ള സൂ​ര്യ​യു​ടെ അ​ര​ങ്ങേ​റ്റം.

സീ​സ​ണി​ൽ ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​ൻ ആ​രാ​യി​രി​ക്കു​മെ​ന്ന് മും​ബൈ ഇ​തു​വ​രെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. സി​എ​സ്‌​കെ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന് ശേ​ഷം ഹാ​ർ​ദി​ക് പാ​ണ്ഡ്യ ടീ​മി​ന്‍റെ നാ​യ​ക സ്ഥ​നം ഏ​റ്റെ​ടു​ക്കും.