പാ​റ്റ്ന: ബി​ഹാ​റി​ൽ സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യ രാ​ജേ​ഷ് കു​മാ​റി​നെ നി​യ​മി​ച്ചു. അ​ഖി​ലേ​ഷ് പ്ര​സാ​ദ് സിം​ഗി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് നി​യ​മ​നം.

രാ​ജേ​ഷ് കു​മാ​ർ എം​എ​ൽ​എ​യും അ​ഖി​ലേ​ഷ് പ്ര​സാ​ദ് സിം​ഗ് രാ​ജ്യ​സ​ഭാ എം​പി​യു​മാ​ണ്. സ്ഥാ​ന​മൊ​ഴി​യു​ന്ന പി​സി​സി പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ഖി​ലേ​ഷ് പ്ര​സാ​ദ് സിം​ഗ് എം​പി​യു​ടെ സം​ഭാ​വ​ന​ക​ളെ പാ​ർ​ട്ടി വി​ല​മ​തി​ക്കു​ന്നു​വെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം അ​വ​സാ​നം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ബീ​ഹാ​റി​ൽ പാ​ർ​ട്ടി കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​ര​നാ​യി കൃ​ഷ്ണ അ​ല്ല​വാ​രു​വി​നെ നി​യ​മി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​മാ​റ്റം.