ഫ്രീഡം ഡ്രാഗണ്‍ പേടകം കപ്പലിൽ; യാത്രികരെ ഉടൻ പുറത്തിറക്കും
Wednesday, March 19, 2025 4:15 AM IST
വാഷിംഗ്ടൺ ഡിസി: മെക്സിക്കൻ ഉൾക്കടലിൽ ഫ്ളോറിഡയോടു ചേർന്ന് സുരക്ഷിതമായി ലാൻഡ് ചെയ്ത സുനിതാ വില്യംസും സംഘവുമുള്ള ഫ്രീഡം ഡ്രാഗണ്‍ പേടകം കപ്പലിലേക്ക് മാറ്റി.
സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പലിലേക്കാണ് പേടകം മാറ്റിയത്. സംഘത്തെ ഉടൻതന്നെ പേടകത്തിൽ നിന്നും പുറത്തെത്തിക്കും. തുടർന്ന് അടിയന്തര പരിശോധനകൾ നടത്തും.
ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കും. പിന്നീട് നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുപോകും.
നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍.