ആരോഗ്യ പ്രശ്നം: മന്ത്രി വി.ശിവൻകുട്ടിക്ക് അവധി അനുവദിച്ചു
Tuesday, March 18, 2025 8:03 PM IST
തിരുവനന്തപുരം: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മന്ത്രി വി.ശിവൻകുട്ടിക്ക് നിയമസഭ അവധി അനുവദിച്ചു. മാർച്ച് 25 വരെ ശിവൻകുട്ടിക്ക് അവധി അനുവദിച്ചെന്ന് സ്പീക്കർ നിയമസഭയെ അറിയിച്ചു.
വി.ശിവൻകുട്ടിയുടെ പൊതു വിദ്യാഭ്യാസം, തൊഴിൽ വകുപ്പുകൾ അടക്കമുള്ളവയുടെ ധനാഭ്യർഥന ചർച്ചകളാണ് ചൊവ്വാഴ്ച സഭയിൽ നടന്നത്. ശിവൻകുട്ടിയ്ക്കു വേണ്ടി ധനമന്ത്രി കെ.എൻ. ബാലഗോപാലാണു മറുപടി പറഞ്ഞത്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മന്ത്രി വീട്ടിൽ വിശ്രമത്തിലായിരുന്നു.