മലപ്പുറത്ത് ശക്തമായ മഴയിൽ സ്കൂളിന്റെ സീലിംഗ് തകർന്നുവീണു; ഒഴിവായത് വൻ അപകടം
Monday, March 17, 2025 7:22 PM IST
മലപ്പുറം: മഴയ്ക്കിടെ സ്കൂളിന്റെ മേൽക്കൂരയുടെ സീലിംഗ് തകർന്നുവീണു. മലപ്പുറം വാണിയമ്പലം എൽപി സ്കൂളിന്റെ മേൽക്കൂരയുടെ സീലിംഗ് ആണ് തകർന്നു വീണത്.
സ്കൂൾ ഹാളിൽ വിദ്യാർഥികളുടെ പരിപാടി നടക്കുമ്പോളായിരുന്നു സംഭവം. 250 ഓളം കുട്ടികളാണ് ഹാളിൽ ഉണ്ടായിരുന്നത്.
നാലാം ക്ലാസ് വിദ്യാർഥികളുടെ സെന്റ് ഓഫ് പരിപാടി നടക്കുന്നതിനിടെയായിരുന്നു സീലിംഗ് തകർന്നത്. ശക്തമായ കാറ്റടിച്ചതിനെ തുടർന്ന് കുട്ടികളെ മാറ്റിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.