കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ് ചൊവ്വാഴ്ച; ലഹരി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് മുന്‍തൂക്കം
Monday, March 17, 2025 6:33 PM IST
കോട്ടയം: ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്കു ഊന്നല്‍ നല്കി കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ്പ്രസിഡന്റ് ജോസ് പുത്തന്‍കാല ചൊവ്വാഴ്ച അവതരിപ്പിക്കും. രാവിലെ 11നു ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷതവഹിക്കും.
സ്കൂള്‍, കോളജ്, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രചാരണങ്ങള്‍, ടെലിഫിലിം, ഡോക്യുമെന്ററി, ലഘുലേഖ വിതരണം, കൂട്ടയോട്ടങ്ങള്‍ തുടങ്ങി ലഹരിയ്ക്കെതിരെ നിരവധി നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
റബര്‍, നെല്‍ക്കൃഷി എന്നിവയ്ക്കും കര്‍ഷകര്‍ക്കും പ്രോത്സാഹനം നല്കുന്ന വിവിധ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ആറുമാസം ബാക്കി നില്‍ക്കെ അടുത്ത ഒരുവര്‍ഷത്തേക്കുള്ള ബജറ്റാണ് അവതരിപ്പിക്കുന്നത്.