പാ​ല​ക്കാ​ട്: ക​ള്ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച ആ​റു ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. പാ​ല​ക്കാ​ട് ചി​റ്റൂ​ർ റേ​ഞ്ചി​ലെ ഷാ​പ്പു​ക​ളി​ൽ ചു​മ മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ക​ള്ളി​ന്‍റെ സാം​പി​ളി​ൽ ചു​മ മ​രു​ന്നി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ബ​നാ​ട്രി​ൽ എ​ന്ന രാ​സ​പ​ദാ​ർ​ത്ഥ​ത്തി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മോ​ള​ക്കാ​ട്, മീ​നാ​ക്ഷി​പു​രം, ഗോ​പാ​ല​പു​രം, കു​റ്റി​പ്പ​ള്ളം, അ​ഞ്ചു​വെ​ള്ള​ക്കാ​ട്, വെ​മ്പ്ര​വെ​സ്റ്റ് എ​ന്നീ ഷാ​പ്പു​ക​ളി​ലാ​ണ് ചു​മ​മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.

കു​റ്റി​പ്പ​ള്ളം, വ​ണ്ണാ​മ ഷാ​പ്പു​ക​ളി​ൽ നേ​ര​ത്തെ കൃ​ത്രി​മം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യി​രു​ന്നു. ചി​റ്റൂ​രി​ൽ മാ​ത്രം ആ​റ് ഷാ​പ്പു​ക​ളി​ലാ​ണ് ചു​മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്‌.