ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞചെയ്തു
Monday, March 17, 2025 4:54 PM IST
ന്യൂഡൽഹി: ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞചെയ്തു. ചീഫ് ജസ്റ്റീസ് സഞ്ചീവ് ഖന്ന ജസ്റ്റീസ് ബാഗ്ചിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ജസ്റ്റീസ് ബാഗ്ചി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ സുപ്രീം കോടതിയിൽ അനുവദനീയമായ 34 ജഡ്ജിമാരുടെ സ്ഥാനത്ത് 33 പേരായി. കോൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയെ സുപ്രീം കോടതിയിലേക്ക് ഉയർത്താൻ കൊളീജിയം മാർച്ച് ആറിന് ശിപാർശ ചെയ്തിരുന്നു.
പിന്നാലെ ജസ്റ്റീസ് ബാഗ്ചിയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു.