ചവർ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീയിൽപ്പെട്ട് വയോധികൻ മരിച്ചു
Monday, March 17, 2025 2:46 PM IST
തിരുവനന്തപുരം: ചവര്‍ കത്തിക്കുന്നതിനിടെ തീയിൽ അകപ്പെട്ട് വയോധികൻ മരിച്ചു. തിരുവനന്തപുരം പാറശാല പൂഴിക്കുന്നിലാണ് സംഭവം.
പൂഴിക്കുന്ന് സ്വദേശി മുരളീധരൻ (85) ആണ് മരിച്ചത്. പറമ്പിൽ ചവർ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ചവർ കത്തിക്കുന്നതിനിടെ വയോധികൻ തീയിലേക്ക് വീണതാണ് എന്നാണ് നിഗമനം. പൊള്ളലേറ്റ നിലയിൽ പരിസരവാസികളാണ് ഇയാളെ കണ്ടെത്തിയത്.
തുടർന്ന് ഫയർഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.