കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻശ്രമിച്ച പോക്സോ കേസ് പ്രതിയെ വെടിവച്ച് പോലീസ്
Monday, March 17, 2025 10:43 AM IST
ലക്നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് പോലീസ്. ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അമനാണ് വെടിയേറ്റത്. ഹാഥ്റസിലെ സദാബാദിലാണ് സംഭവം.
അമൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ പോലീസിന്റെ തോക്ക് കൈവശപ്പെടുത്തിയതോടെയാണ് വെടിവച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈദ്യപരിശോധനയ്ക്കായി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. നാഗ്ല കൊണ്ടയ്ക്ക് സമീപമെത്തിയപ്പോൾ ബാത്ത്റൂമിൽ പോവണമെന്ന് പ്രതിയാവശ്യപ്പെട്ടു. തുടർന്ന് ഇയാൾ കൂടെയുണ്ടായിരുന്ന ഓഫീസറെ ആക്രമിച്ച് തോക്ക് തട്ടിയെടുക്കുകയും വെടിയുതിർക്കുകയും ചെയ്തു. ഇതോടെ പോലീസ് സംഘം പ്രതിയെ വെടിവയ്ക്കുകയായിരുന്നു. പ്രതിയുടെ കാലിനാണ് വെടിയേറ്റത്.