യുവാവിനെ തടഞ്ഞു നിർത്തി മൂന്നംഗ സംഘം പണവും മൊബൈൽ ഫോണും കവർന്നു
Monday, March 17, 2025 2:57 AM IST
കൊച്ചി: റെയിൽവേ ട്രാക്കിൽ യുവാവിനെ തടഞ്ഞു നിർത്തി മൂന്നംഗ സംഘം പണവും മൊബൈൽ ഫോണും കവർന്നതായി പരാതി.
ആലുവയിലുള്ള അലങ്കാര്‍ ബാറിലെ ജീവനക്കാരനായ ശ്രീജേഷിന്റെ നാലായിരം രൂപയും മൊബൈൽ ഫോണുമാണ് കവർച്ച ചെയ്യപ്പെട്ടത്. കണ്ണൂർ സ്വദേശിയായ ശ്രീജേഷ് ട്രെയിനിറങ്ങി താമസ സ്ഥലത്തേക്ക് ട്രാക്കിലൂടെ നടക്കുമ്പോഴാണ് മൂന്നംഗ സംഘം തടഞ്ഞുനിർത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് ആലുവ പോലീസ് പറഞ്ഞു.