കാറിൽ അഭ്യാസ പ്രകടനം; മെഡിക്കൽ വിദ്യാര്‍ഥികൾക്കെതിരെ അന്വേഷണം
Monday, March 17, 2025 12:22 AM IST
ഗാന്ധിനഗര്‍: മെഡിക്കൽകോളജ് ആശുപത്രി പരിസരത്ത് വാര്‍ഷികാഘോഷം നടത്തിയ മെഡിക്കൽ വിദ്യാർഥികൾക്കെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
ആശുപത്രിക്ക് സമീപത്തുള്ള ഗ്രൗണ്ടില്‍ പരിപാടി നടത്താനാണ് കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദം നല്‍കിയിരുന്നത്. എന്നാൽ ഇത് ലംഘിച്ച് ക്യാമ്പസില്‍ ഡിജെയും അഭ്യാസ പ്രകടനവും നടത്തുകയായിരുന്നു.
ഗുജറാത്തിലെ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് സൊസൈറ്റി മെഡിക്കല്‍ കോളേജിലെ (ജിഎംഇആർഎസ്) വിദ്യാര്‍ഥികളാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ക്യാമ്പസില്‍ ഡിജെയും വാഹനങ്ങൾ കൊണ്ട് അഭ്യാസ പ്രകടനവും നടത്തിയത്.
ആഘോഷത്തിന്റെ വീഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി പോലീസ് പറഞ്ഞു.