ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ്; കിരീടം ചൂടി ഇന്ത്യ
Sunday, March 16, 2025 11:13 PM IST
റായ്പുർ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ടി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ആറ് വിക്കറ്റിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം ബാറ്റുചെയ്ത വിൻഡീസ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം മറികടക്കാനായി ബാറ്റേന്തിയ ഇന്ത്യൻ പട വെറും നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.
അംബാഥി റായുഡുവിന്റെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യൻ മാസ്റ്റേഴ്സിന് കുറ്റൻ ജയം സമ്മാനിച്ചത്. 50 പന്തിൽ 74 റൺസാണ് അംബാഥി റായുഡു അടിച്ചുകൂട്ടിയത്.
18 പന്തിൽ 25 റൺസ് എടുത്ത് ക്യാപ്റ്റൻ സച്ചിൻ ടെൻഡുൽക്കറും ഇന്ത്യക്കായി തിളങ്ങി. ഗുർക്രീത് സിംഗ് മൻ (14), യുവ്രാജ് സിംഗ് (13), സ്റ്റുവർട്ട് ബിന്നി (16) റൺസും എടുത്തു.
വിൻഡീസിനായി അഷ്ലി നഴ്സ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. സുലെയ്മാൻ ബെൻ, ടിനോ ബസ്റ്റ് എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.