ഇന്റർനാഷണൽ മാസ്റ്റേഴ്സ് ടി-20; ഇന്ത്യയ്ക്ക് 149 റൺസ് വിജയലക്ഷ്യം
Sunday, March 16, 2025 9:42 PM IST
റായ്പുർ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ടി-20 ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് 149 റൺസിന്റെ വിജയലക്ഷ്യം. ആദ്യ ഇന്നിംഗ്സിൽ ബാറ്റുചെയ്ത വെസ്റ്റ്ഇൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് അടിച്ച് എടുത്തു.
ലെൻഡിൽ സിമ്മോൺസിന്റെയും ഡ്വയ്ൻ സ്മിത്തിന്റെയും സ്കോറുകളാണ് വിൻഡീസിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ലെൻഡിൽ സിമ്മോൺസ് 41 പന്തിൽനിന്ന് 57 റൺസാണ് അടിച്ചെടുത്തത്.
ഡ്വയ്ൻ സ്മിത്ത് 35 പന്തിൽ 45 റൺസും എടുത്തു. സ്മിത്തിനെയും ലെൻഡിൽ സിമ്മോൺസിനെയും കൂടാതെ ഡെനേഷ് റാംഡിൻ (12) മാത്രമാണ് രണ്ട് അക്കം തൊട്ടത്.
ഇന്ത്യക്കായി വിനയ് കുമാർ മൂന്നും ഷഹ്ബാസ് നദീം രണ്ടും വിക്കറ്റുകൾ പിഴുതു. പവൻ നേഗി, സ്റ്റുവർട്ട് ബിന്നി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.