കൊല്ലത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഡോക്ടർക്ക് ഗുരുതര പരിക്ക്
Sunday, March 16, 2025 9:15 PM IST
കൊല്ലം: റോഡ് മുറിച്ചു കടക്കുകയായിരുന്ന ഡോക്ടർക്ക് ഇരുചക്രവാഹനം ഇടിച്ച് ഗുരുതര പരിക്ക്. കൊല്ലം പുനലൂരിൽ ഇന്നലെ രാത്രി ആണ് സംഭവം.
മുൻ ഡിഎംഒയും നിലവിൽ പുനലൂർ പ്രണവം ആശുപത്രിയിലെ സീനിയർ ഡോക്ടറുമായ പുഷ്പാംഗതനാണ് അപകടത്തിൽ പരിക്കേറ്റത്. ഡോക്ടറുടെ തലയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ ഡോക്ടർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന പുനലൂർ സ്വദേശികളായ യുവാക്കൾക്കും റോഡിൽ വീണ് പരിക്കേറ്റു.