ടി.ആർ. രഘുനാഥൻ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി
Sunday, March 16, 2025 6:51 PM IST
കോട്ടയം: ടി.ആർ. രഘുനാഥനെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.
ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുത്തിരുന്നു. കഴിഞ്ഞ ആഴ്ച കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ രഘുനാഥനെ സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തിരുന്നു.
കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന എ.വി. റസലിന്റെ നിര്യാണത്തെ തുടർന്നാണ് രഘുനാഥനെ പുതിയ ജില്ലാ സെക്രട്ടറിയായി തീരുമാനിച്ചത്.