കളമശേരി ലഹരിവേട്ട: മുഖ്യപ്രതി അനുരാജ് പിടിയില്‍
Sunday, March 16, 2025 2:49 PM IST
കൊച്ചി: പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ടയില്‍ മുഖ്യപ്രതി പിടിയില്‍. കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അനുരാജാണ് പിടിയിലായത്
അനുരാജിനുവേണ്ടിയാണ് കഞ്ചാവ് കൊണ്ട് വന്നത് പിടിയിലായ പൂര്‍വ വിദ്യാർഥികള്‍ സമ്മതിച്ചിരുന്നു. ശനിയാഴ്ച തന്നെ ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു. ഇയാളുടെ അക്കൗണ്ടില്‍ നിന്നാണ് ലഹരി വാങ്ങാനുള്ള പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നത്.
വിദ്യാര്‍ഥികള്‍ ലഹരിക്കായി നല്കിയ പണം ഇയാളുടെ അക്കൗണ്ടിലാണ് സമാഹരിച്ചത്. റെയ്ഡ് നടക്കുന്ന സമയം അനുരാജ് അവിടെ ഉണ്ടായിരുന്നില്ല. സുഹൈല്‍ എന്ന് പേരുള്ള ഇതര സംസ്ഥാനക്കാരനില്‍ നിന്നാണ് ലഹരി വാങ്ങിയതെന്നും പിടിയിലാവർ മൊഴി നല്‍കിയിരുന്നു. ഇതും പോലീസ് പരിശോധിക്കുന്നുണ്ട്.