മ​ല​പ്പു​റം: വ്ളോ​ഗ​ർ ജു​നൈ​ദി​ന്‍റേ​ത് അ​പ​ക​ട മ​ര​ണം ത​ന്നെ​യെ​ന്ന് പോ​ലീ​സ്. അ​പ​ക​ട സ​മ​യം ജു​നൈ​ദ് മ​ദ്യ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത ഡോ​ക്ട​ർ പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം.

ജു​നൈ​ദി​ന്‍റെ ര​ക്ത സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.

മ​ഞ്ച​രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് വ്ളോ​ഗ​ർ ജു​നൈ​ദ് മ​രി​ച്ച​ത്. റോ​ഡ​രി​കി​ലെ മ​ണ്‍​കൂ​ന​യി​ല്‍ ത​ട്ടി ബൈ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

റോ​ഡ​രി​കി​ല്‍ ര​ക്തം വാ​ർ‌​ന്ന നി​ല​യി​ല്‍ കി​ട​ക്കു​ന്ന ജു​നൈ​ദി​നെ ബ​സ് ജീ​വ​ന​ക്കാ​രാ​ണ് ആ​ദ്യം ക​ണ്ട​ത്. ജു​നൈ​ദി​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.