പാർട്ടിക്ക് എതിരായി സുധാകരൻ ഒന്നും പറഞ്ഞിട്ടില്ല; ജി.സുധാകരനെ പിന്തുണച്ച് എച്ച്. സലാം എംഎൽഎ
Saturday, March 15, 2025 5:54 PM IST
ആലപ്പുഴ: സൈബർ ആക്രമണങ്ങളിൽ ജി. സൂധാകരന് പിന്തുണയുമായി എച്ച്. സലാം എംഎൽഎ. പാർട്ടിക്ക് എതിരായി സുധാകരൻ കെപിസിസി വേദിയിൽ ഒന്നും പറഞ്ഞിട്ടില്ലെന്ന് സലാം പറഞ്ഞു.
സുധാകരനെ ആക്രമിക്കുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ ചില എഴുത്തുകൾ കണ്ടു. അതിൽ സുധാകരൻ രക്തസാക്ഷിയുടെ സഹോദരൻ ആണെന്ന തോന്നൽ എഴുതിയവർക്ക് എന്തുകൊണ്ട് ഉണ്ടായില്ല.
അങ്ങനെ ആക്രമിക്കേണ്ട ആളല്ല അദ്ദേഹം. ആറ് പതിറ്റാണ്ട് പാരമ്പര്യമുള്ള ആളാണ്. രക്തസാക്ഷി കുടുംബാംഗമാണ്. മോശമായ ചില കാര്യങ്ങൾ കാണുമ്പോൾ ചിലപ്പോൾ പോട്ടിത്തെറിച്ച് പറയും. അത് പറയുന്നത് തെറ്റായി കണക്കാക്കേണ്ട കാര്യമില്ലെന്നും സലാം പറഞ്ഞു.