ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് കാ​ണാ​താ​യ ആ​ളെ അ​ട​ച്ചി​ട്ട ക​ട​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ബ്ദു​ൾ സ​ലാം (59) ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ളെ ക​ഴി​ഞ്ഞ ഒ​ൻ​പ​തു​മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ഇ​വ​രു​ടെ ത​ന്നെ അ​ട​ച്ചി​ട്ട ക​ട​യ്ക്കു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് അ​ഞ്ച് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.