ലഹരിയുടെ ഉറവിടം കണ്ടെത്തണം; എസ്എഫ്ഐയെ കുറ്റപ്പെടുത്തുമെന്ന് സതീശന്
Saturday, March 15, 2025 12:42 PM IST
കൊച്ചി: ലഹരിക്കേസില്‍ എസ്എഫ്ഐ നേതാക്കള്‍ പിടിയിലായാല്‍ തങ്ങള്‍ മിണ്ടാതിരിക്കണോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഇത് ആദ്യത്തെ സംഭവമാണോയെന്നും സതീശന് പ്രതികരിച്ചു.
പൂക്കോട് വെറ്റിനറി കോളജിലും കോട്ടയത്തെ നഴ്സിംഗ് കോളജിലും എന്താണ് നടന്നത്. എസ്എഫ്ഐ നേതാക്കള്‍ക്ക് ലഹരി വാങ്ങാന്‍ പണം കിട്ടാത്തപ്പോഴാണ് അവര്‍ റാഗിംഗ് നടത്തിയതെന്ന് സതീശന് പറഞ്ഞു.
പലസ്ഥലത്തും ലഹരി വില്‍പ്പന നടത്തുന്നത് എസ്എഫ്ഐയാണ്. അവര്‍ തെറ്റ് ചെയ്തവരാണ്. അവരെ കുറ്റപ്പെടുത്തുക തന്നെ ചെയ്യുമെന്ന് സതീശന് ആവശ്യപ്പെട്ടു.
പ്രതിപക്ഷം വിഷയം നിയമസഭയില്‍ അടക്കം പലവട്ടം ഉന്നയിച്ചപ്പോഴാണ് മാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തത്. അതിന് ശേഷമാണ് റെയ്ഡ് വ്യാപകമായി നടക്കുന്നത്. മന്ത്രിമാർ ഉണർന്നതും ഇപ്പോഴാണ്.
ഇപ്പോഴാണോ സംസ്ഥാനത്തെ ലഹരിവ്യാപനം സര്‍ക്കാര്‍ അറിയുന്നതെന്നും സതീശന് ചോദ്യം ഉന്നയിച്ചു. ലഹരിയുടെ ഉറവിടം കണ്ടെത്തണമെന്നും സതീശൻ കൂട്ടിച്ചേർത്തു.