കാട്ടുപന്നി സ്കൂട്ടറില്‍ ഇടിച്ച് അപകടം; പരിക്കേറ്റയാള്‍ മരിച്ചു
Saturday, March 15, 2025 12:14 PM IST
കൊല്ലം: കടയ്ക്കലില്‍ കാട്ടുപന്നി സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കോവൂര്‍ സ്വദേശി ബാബു(54) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം.
മാര്‍ച്ച് നാലിന് രാത്രിയാണ് അപകടം. ബാബുവും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറില്‍ കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് വാഹനം ദൂരേയ്ക്ക് തെറിച്ചുവീണു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ആദ്യം കടയ്ക്കലിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചികിത്സയില്‍ തുടരുകയാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.