ന്യൂ​ഡ​ല്‍​ഹി: കോ​ടി​ക​ളു​ടെ ക്രി​പ്‌​റ്റോ ക​റ​ന്‍​സി ത​ട്ടി​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​യി​ലാ​യ ലി​ത്വാ​നി​യ​ന്‍ പൗ​ര​ന്‍ അ​ല​ക്സാ​സ് ബേ​സി​യോ​കോ​വിനെ ഡ​ല്‍​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ക​ല്ല​മ്പ​ലം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​മാ​ണ് പ്ര​തി​യെ കോ​ട​തി​യി​ലെ​ത്തി​ച്ച​ത്. സി​ബി​ഐ​യും കോ​ട​തി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

ക​ന​ത്ത സു​ര​ക്ഷ​യി​ല്‍ വി​മാ​നം വ​ഴി​യാ​ണ് ഡ​ല്‍​ഹി​യി​ലെ​ത്തി​ച്ച​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം പി​ന്നീ​ട് അ​മേ​രി​ക്ക​യ്ക്ക് കൈ​മാ​റു​മെ​ന്നാ​ണ് വി​വ​രം. ഇ​ന്‍റ​ര്‍​പോ​ൾ തേ​ടു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം വ​ർ​ക്ക​ല​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ർ​ക്ക​ല കു​ര​യ്ക്ക​ണ്ണി​യി​ലെ ഹോം ​സ്റ്റേ​യി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.​ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തേ ഡ​ൽ​ഹി പാ​ട്യാ​ല കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.