ജ്യോത്സ്യനെ ഹണി ട്രാപ്പിൽ കുടുക്കിയ ഒരാൾ കൂടി പിടിയിൽ
Saturday, March 15, 2025 10:50 AM IST
ചിറ്റൂർ: കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിചള്ളയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണവും ആഭരണവും തട്ടിയ കേസിൽ ഒരാളെക്കൂടി പിടിയിൽ. നല്ലേപ്പിള്ളി തെക്കേദേശം പന്നിപ്പെരുന്തലയിൽ രഞ്ജിത്താണ് (35) കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആറു പേർകൂടി തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഗൂഡല്ലൂരിൽ താമസിക്കുന്ന മഞ്ചേരി സ്വദേശിനി മൈമൂന (44), കുറ്റിപ്പള്ളം പാറക്കാൽ സ്വദേശി എസ്. ശ്രീജേഷ് (24) എന്നിവരെ വ്യാഴാഴ്ച റിമാൻഡ് ചെയ്തിരുന്നു.