ദാ​മാ​സ്‌​ക​സ്: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​എ​സി​ന്‍റെ ഇ​റാ​ഖി​ലെ​യും സി​റി​യ​യി​ലെ​യും നേ​താ​വ് അ​ബു ഖ​ദീ​ജ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ബ്ദു​ള്ള മ​കി മു​സ്‌​ലേ അ​ല്‍-​റി​ഫാ​യി കൊ​ല്ല​പ്പെ​ട്ടു.

ഇ​റാ​ഖി പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ഷി​യ അ​ല്‍-​സു​ഡാ​നി​യാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. ഇ​റാ​ഖി​ലെ​യും ലോ​ക​ത്തി​ലെ ത​ന്നെ​യും ഏ​റ്റ​വും അ​പ​ക​ടം പി​ടി​ച്ച ഭീ​ക​ര​നാ​ണെ​ന്ന് ഇ​യാ​ളെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​റാ​ഖി സു​ര​ക്ഷാ സേ​ന ഈ ​ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.