പാലക്കാട്ട് മർദനമേറ്റതിന് പിന്നാലെ കുഴഞ്ഞുവീണയാൾ മരിച്ചു
Saturday, March 15, 2025 9:00 AM IST
പാലക്കാട്: മീനാക്ഷിപുരത്ത് മർദനമേറ്റതിന് പിന്നാലെ കുഴഞ്ഞുവീണ തോട്ടം നടത്തിപ്പുകാരൻ മരിച്ചു. ഗോപാലപുരം സ്വദേശി ജ്ഞാനശക്തി വേൽ (48) ആണ് മരിച്ചത്.
നാലംഗ സംഘം കന്നിമാരി വരവൂരിലെ തോട്ടത്തിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണം നടത്തിയതായി കരുതുന്ന കന്നിമാരി, വരവൂർ സ്വദേശികൾക്കായി മീനാക്ഷിപുരം പോ
ലീസ് തെരച്ചിൽ തുടങ്ങി.